പണ്ടങ്ങോ പരശുരാമന്‍
കലിയിളകി മഴുയെറിഞ്ഞെന്ന്
പറയുന്ന സ്ഥലം.
പണത്തിനും മദ്യത്തിനും
പീഡനത്തിനുമായി ജീവിക്കുന്ന
മലയാളികളുടെ നാട്, എന്റെ കേരള നാട്.
ഇവിടെ നോക്കുകൂലി
വേണ്ടാത്ത രണ്ടേ രണ്ട്
കാര്യങ്ങളേ ഉള്ളൂ.ഒളിഞ്ഞുനോട്ടവും
തുറിച്ച് നോട്ടവും (സ്ത്രീകളെ).
മലയാളി മങ്കയെ
വാഴ്ത്തിയ മഹാകവികള്‍ ഇവിടെ
ഇന്നില്ല. മകളെ
സെക്സ് റാക്കറ്റിന് വില്‍ക്കുന്ന
മാതാപിതാക്കളും ഒളിച്ചോടുന്ന
ഭാര്യമാരും നിറയുന്ന കേരള
സംസ്ക്കാരം.
പിഞ്ഞുകുട്ടികളെ
പീഡിപ്പിക്കുന്ന താരമാണ്
വാര്‍ത്തകളിലെ ഹീറോ.
അവരെ വാഴ്ത്തിയെഴുതാത്ത
മാധ്യമങ്ങളില്ല.
എങ്ങനെ ചെയ്തു.
എങ്ങനെ പിടിക്കപ്പെട്ടു
എന്നെല്ലാം. ഭാവില്‍
പഴുതുകള്‍ അടച്ച് "സാദാചാരം"
കാത്തുസൂക്ഷിക്കാന്‍
അവര്‍ (മാധ്യമങ്ങള്‍)
ജനങ്ങളെ ഉദ്ബോധനം
ചെയ്യുന്നു.
രാജ്യത്തിന്റെ
നാലാം തൂണുകള്‍ കൊച്ചുപുസ്തക
നിവാരത്തിലേക്ക് ഉയര്‍ന്നു
എന്നതാണ് ഏകനേട്ടം.
പെട്രോള്‍ വിലവര്‍ദ്ധനയും
അഴിമതി കഥകളും ഇവിടെ രണ്ട്
ദിവസം മാത്രം ചൂടുള്ള
വാര്‍ത്തകള്‍.
കോണ്‍ഗ്രസിന്റെ
അഴിമതിയും അച്ചടക്കമില്ലായ്മയും
മറയ്ക്കുന്ന മാധ്യമങ്ങള്‍
എന്തുകൊണ്ട് വിപ്ലവ പാര്‍ട്ടിയുടെ
കുറ്റങ്ങള്‍ മാത്രം
എടുത്തുകാട്ടുകയും നല്ലകാര്യങ്ങള്‍
മറയ്ക്കുകയും ചെയ്യുന്നു?
ഇവിടെ രാഷ്ട്രീയ
പാര്‍ട്ടികളുടെ കൂലിയെഴുത്തുകാര്‍
മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍.
അഞ്ച് കൊല്ലത്തെ
ഇടവേളയ്ക്ക് ശേഷമുള്ള ഭരണം
പിടിക്കണം അധികാരം വേണം.
രാജതുല്യമായ മന്ത്രി
പദം അതിനാണ് ഇപ്പോള്‍ ഇവിടെ
അടിപിടി. പട്ടിണികിടക്കുന്ന
പട്ടിക്കൂട്ടങ്ങള്‍ക്ക്
ഇറച്ചിക്കഷ്ണം കിട്ടുമ്പോഴുള്ള
കടിപിടി അതല്ലെ ഇവിടുത്തെ
സീറ്റ് വിഭജനം.
ബാക്കിവരുമെന്ന്
മോഹിക്കുന്ന എല്ലും കഷ്ണത്തിനായി
പേന പടവാളാക്കുന്ന ഒരുകൂട്ടം
മാധ്യമ പ്രവര്‍ത്തകര്‍.
"ജനസേവനത്തിന്"പത്തും
ഇരുപതും മന്ത്രിമാര്‍ വേണമെന്ന്
ശാഠ്യം പിടിക്കുന്ന നേതാക്കന്‍മാര്‍
മാത്രമുള്ള ഘടക കക്ഷി പാര്‍ട്ടികളുടെ
വക്താക്കളെ ഇവിടുത്തെ
മാധ്യമങ്ങള്‍ വാഴ്ത്തുന്നു.
അധികാരം
കൈപ്പത്തിയിലാക്കാനുള്ള
ഇവരുടെ പോരാട്ടങ്ങളുടെ
വീരകഥകള്‍ വാഴ്ത്തുന്ന
മാധ്യമങ്ങള്‍ "ദൈവത്തിന്റെ
സ്വന്തം യാചകരെ"
കാണാതെ പോകുന്നതെന്താണ്?
വിലക്കയറ്റവും
കുംഭകോണങ്ങളും വെണ്ണക്കട്ടി
തൊലിയുള്ള മേലാളന്‍മാര്‍ക്ക്
പ്രശ്നമായിരിക്കില്ല,
എന്നാല്‍ ഒരുനേരത്തെ
ആഹാരത്തിനായി അന്തിയോളം
പണിയെടുക്കുന്ന,
ജീവിതം ഓഫീസുകളുടെ
നാലുചുമരുകളില്‍ തളച്ചിടുന്ന
നമ്മേപ്പോലുള്ളവരുടെ പ്രശ്നമാണ് വിലക്കയറ്റം പോലുള്ള കാര്യങ്ങള്‍.
ഒന്നിനും പ്രതികരിക്കാനാവാത്ത
എന്നേപ്പോലുള്ള ഒരുകൂട്ടം ആളുകളല്ലെ ഈ നാടിന്റെ
ശാപം? ഇത്തവണ
വലത്, അടുത്ത
തവണ ഇടത് എന്ന് മാത്രം
ചിന്തിക്കുന്ന ജനത.
ഇവിടെ ഭരണനേട്ടങ്ങളും
കോട്ടങ്ങളും വിലയിരുത്താന്‍
ആരും മിനക്കെടാറില്ല.
നമ്മുക്കും വേണ്ടേ
ഒരു വിപ്ലവം? ഈജിപ്തിലെ
പോലെ നേതാക്കന്‍മാര്‍ ഇല്ലാത്ത
ജനങ്ങളുടെ വിപ്ലവം.
കാലിലെ മണ്ണ്
ഒലിച്ചുപോകുമ്പോഴും
അധികാരവര്‍ഗ്ഗത്തെ വാഴ്ത്തുന്ന
നമ്മുടെ ജനങ്ങളും മാധ്യമങ്ങളും
വളരട്ടെ!
മാളത്തിലൊളിച്ചിരിക്കുന്ന
വിപ്ലവകാരികള്‍ അവിടെതന്നെ
കഴിയട്ടെ.
കുഴിമാടത്തിലേക്കെടുക്കാറായ
കേരളത്തെ വീണ്ടും മഴുവെറിഞ്ഞ്
ശാപമോക്ഷം തരാന്‍ ഒരു പരശുരാമന്‍
വരേണ്ടിയിരിക്കുന്നു.
കാത്തിരിക്കാം.
Use a QR code scanner...
1. Open
your prefered QR code scanner.
(Do not have
barcode app? Get
one here or more on the barcode page).
2. Point
your phone camera at the QR code below and scan it.
3. Follow
the onscreen instructions to proceed with the page view in mobile,
tablet etc.
