|
സ്വകാര്യസ്വത്തിന് ആര്‍ത്തിയില്ലാത്ത ഒരു മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് വിടപറഞ്ഞു. മനുഷ്യത്വവും ജന നന്മയുമാണ് യഥാര്‍ഥ്വ വിശ്വാസമെന്ന് പഠിപ്പിച്ച കുറച്ച് പുരോഹിതമാര്‍ക്കിടയിലാണ് ഈ തിരുമേനിയുടെ സ്ഥാനം. കോഴകള്‍ക്കും അധികാരത്തിനും വേണ്ടി പാവങ്ങളായ വിശ്വാസികളെ പോലും വഞ്ചിക്കുന്ന പല 'വെളുത്ത ശവകല്ലറകള്‍'ക്കും ശത്രുവായിരുന്നു ഒസ്താത്തിയോസ്. യഥാര്‍ഥത്തില്‍ സഭകള്‍ ക്രിസ്തുവിന്റെ വഴിയാണ് തുടരുന്നതെങ്കില്‍ കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. മനുഷ്യത്വമില്ലായ്മയാണ് നിരീശരവാദത്തെക്കാള്‍ കൊടിയ പാപമെന്നും അദ്ദേഹം വിളിച്ചുപറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടും മുതലാളിത്തത്തെക്കാള്‍ ശ്രേഷ്ഠമായത് കമ്യൂണിസമാണെന്ന് തുറന്നുപറയാന്‍ ഈ മനുഷ്യസ്‌നേഹിക്ക് മടിയുണ്ടായിരുന്നില്ല. ധനാഢ്യരുടെ സ്വര്‍ഗപാത ഇടുങ്ങിയതാണെന്ന് ഇടക്കിടെ ഓര്‍മിപ്പിക്കാനും ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മറന്നില്ല. ക്രിസ്തുവിന്റെ യഥാര്‍ഥ ഇടയനായിരുന്നു ഈ ശ്രേഷ്ഠന്‍. ആദരാഞ്ജലികള്‍....
|