|
അയല്‍വാസിയായ സ്ത്രീയുടെ സ്വര്‍ണ്ണമാല കളഞ്ഞുപോവണേ, അവരുടെ മകന്‍ എന്‍ട്രന്‍സ് എക്‌സാമില്‍ ഫെയിലാവണേ, എന്നെപ്പറ്റി പരദൂഷണം പറഞ്ഞുനടക്കുന്ന വിമണ്‍സ് ക്ലബ് സെക്രട്ടറിയുടെ കാലില്‍ മുള്ളുകൊള്ളണേ.. തുടങ്ങി നിരവധി ആവിശ്യങ്ങള്‍ ഉന്നയിച്ച് ശ്രീകോവിലിനുമുന്നില്‍ ഹൃദയംപ്പൊട്ടി പ്രാര്‍ത്ഥിച്ചാലൊന്നും ദൈവം കനിയുകയില്ല. വഴിപാടുനേരണം നേര്‍ന്നാല്‍ മാത്രം പോരാ കഴിപ്പിക്കണം നേര്‍ന്ന വഴിപാട് കഴിപ്പിച്ചില്ലെങ്കിലുള്ള ദോഷം ഈശ്വരാ...?! ചെറിയവഴിപാടിന്റെ കാലമൊക്കെ കഴിഞ്ഞു. ഇതേതാ യുഗം? . ഏറ്റവും ചുരുങ്ങിയത് 5000 ഉറുപ്പികയുടെ വഴിപാടെങ്കിലും നേര്‍ന്നാലെ ഭഗവാന് തൃപ്തിയാകുകയുള്ളു. ദൈവത്തിന്റെ ഇടനിലക്കാരനായി ഗമയോടെ( സ്ത്രീകളെങ്കില്‍ ശൃംഗാരം ) നില്‍ക്കുന്ന ഉണ്ണിയും വലുതുമായ ക്ഷേത്രതന്ത്രിമാരുടെ മുന്നില്‍ കുമ്പിട്ട് ഭവ്യതയോടെ നിന്ന് നമ്മളങ്ങനെ നേരുകയായി.. കുടുംബംക്കലക്കാന്‍-5001, ശത്രുസംഹാരം-7500, പെമ്പിള്ളേര്‍ വളയാന്‍-5500, ചിട്ടി വീഴാന്‍-6600, മകളുടെ കാമുകനെ തുരത്താന്‍-6800, കാമുകന്റെ കാര്യം ഭര്‍ത്താവറിയാതിരിക്കാന്‍-10000, പണം കടം നല്കിയ സുഹൃത്ത് വണ്ടിയിടിച്ച് മരിക്കാന്‍-5200 എന്നിങ്ങനെ നേര്‍ന്ന് നേര്‍ന്ന് നേര്‍ച്ചകള്‍ നേരാംവണ്ണം നടത്തികൊടുക്കുന്ന ഏജന്‍സികള്‍ വരെ നമ്മുടെ പച്ചനാട്ടില്‍ വേരുറപ്പിച്ചുതുടങ്ങി. ഭക്തിയുടെ വിപണി കണ്ടറിഞ്ഞ ഒരു വിഭാഗം ബഹുമാന്യരായ ഭക്തജനങ്ങളെ കറവപ്പശുക്കളായി കണക്കാക്കിതുടങ്ങി. വഴിപാട് നിരക്ക് എത്ര ഉയര്‍ന്നാലും ഭക്തര്‍ പ്രതിഷേധിക്കാറില്ലല്ലോ. ഇതറിഞ്ഞ് ദേവസ്വം ബോര്‍ഡുകള്‍ വഴിപാടുനിരക്ക് കുത്തനെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇതേതാ യുഗം ?. പ്രസാദമായി നല്കുന്ന ചന്ദനത്തിലും പനിനീരിലും വരെ മായം. കടിച്ചാല്‍ പൊട്ടാത്ത ഉണ്ണിയപ്പം. പല്ലി വീണ പാല്‍പ്പായസം. ഈശ്വരാ..എല്ലാം നിന്റെ കാരുണ്യം. ക്ഷേത്രദര്‍ശനത്തിനായി അമ്പലനടയിലെത്തിയാല്‍ വാഹനപാര്‍ക്കിംഗ് ചാര്‍ജ്ജ് തുടങ്ങി ചെരിപ്പുസൂക്ഷിപ്പ്, സഞ്ചി സൂക്ഷിപ്പ് അങ്ങിനെ തുടങ്ങി ദര്‍ശനം കഴിഞ്ഞുമടങ്ങുമ്പോഴേക്കും ''ശിവ. ശിവ'' കലം കാലി. എല്ലാ ഭക്തരും ഇങ്ങനെയാണെന്നല്ല എല്ലാ ക്ഷേത്രങ്ങളും ഇങ്ങനെയാവണമെന്നുമില്ല. ഏതോ ഭ്രാന്തന്‍ അകലെ ആല്‍ത്തറയിലുരുന്ന് പിറുപിറുക്കുന്നു ''ഉപഭോക്തസംസ്‌കാരത്തിന്റെ കടന്നുകയറ്റം'' ഒക്കെയോരു ഭ്രാന്തന്റെ...................................................................................
|