https://lh6.googleusercontent.com/-yQLFri-K8yc/TiQbtCUdQkI/AAAAAAAABHs/YZc-tvVpFPM/new.gifFor The Best View, Download "Kaumudi" Unicode Font
''മരണം'' എന്ന് കേള്‍ക്കുമ്പോഴെ നമുക്ക് ഭയമാണ്. അതിനെ ജീവിതത്തിന്റെ അന്ത്യമായി നാം കണക്കാക്കുന്നു. അനിവാര്യമായ മരണത്തെകുറിച്ച് സംസാരിക്കാന്‍ പോലും ഭയപ്പെടുന്നവരുണ്ട്. നമ്മിലടിഞ്ഞുകൂടിയിരിക്കുന്ന ആശയങ്ങളും സങ്കല്‍പ്പങ്ങളുമാണ് ഈ ഭയത്തെ നിര്‍മിക്കുന്നത്.  ജനനം സംഭവിച്ചാല്‍ മരണവും സംഭവിക്കുമെന്നതില്‍ തര്‍ക്കമില്ലല്ലോ. അതായത് മരണം ജനനത്തിന്റെ ഭാഗമാണ്. ജനനം മരണത്തിന്റെയും. രണ്ടും രണ്ടല്ല ഒന്നാണ്. ജനനത്തെ, ജീവിതത്തെ നമ്മള്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്‌നേഹം മരണത്തിനുകൂടി അവകാശപ്പെട്ടതാണ്. ജീവിതത്തെ വെറുക്കുന്നുവെങ്കില്‍ മരണത്തെയും നമ്മള്‍ വെറുക്കുകയാണ്. more..
അജ്ഞാത ജീവി ഹെക്കമാന്റിനെ കണ്ടുപിടിക്കുന്നവർക്ക് ഒരു കോടി ₹ ഇനാം. തലസ്ഥാനത്ത് പ്രചരിക്കുന്ന ഒരു തമാശക്കഥയാണിത്,​ അല്പം കാര്യവുമുണ്ട്. ഹൈക്കമാന്റിന്റെ രൂപത്തെ പറ്റിയും പല അഭിപ്രായങ്ങളാണ്
നീണ്ട പല്ലുള്ള ഒരു ജീവിയാണത്രേ ഹെക്കമാന്റ്,​ ജനങ്ങളെയും വെളിച്ചത്തെയും കണ്ടാൽ ഹൈക്കമാന്റ് കുട്ടൻ പേടിക്കുമത്രേ! ഡൽഹിയിലെ കേരളഹൗസിലെത്തിയാൽ ചെന്നിക്കും ചാണ്ടിക്കും വെളിപാടെന്ന പോലെ ഒരു അശരീരി ഉയരും,​ പിന്നെ കേട്ടതൊക്കെ നോട്ട്ബുക്കിൽ പകർത്തിയിങ്ങ് പോരും. പണ്ട് മുരളിധരൻ ഈ ജീവിയെ കാണാൻ കുറെ ശ്രമിച്ചതാ,​ എത്ര തപസ് ചെയ്തിട്ടും അങ്ങേര് പ്രത്യക്ഷ്യപ്പെട്ടില്ല,​ More

രണ്ട് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒന്നര പതിറ്റാണ്ടിന് ശേഷം ഒറ്റസിനിമയാക്കി ഇറക്കി എന്നല്ലാതെ ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത സിനിമയാണ് ഷാജി കൈലാസിന്റെ കിങ് ആന്റ് കമീഷണര്‍. മമ്മുട്ടിയും സുരേഷ്‌ഗോപിയും ഫുള്‍സ്‌റ്റോപ്പില്ലാത്ത ഡയലോഗുകള്‍ തട്ടിവിടുന്നത് മാത്രമാണ് സിനിമയിലെ പ്രധാനം. അസഹ്യമായ ഈ സംഭാഷണ മത്സരത്തിനുപോലും പുതുമകള്‍  അശേഷം ഇല്ലെന്നത് മലയാള സിനിമാ പ്രേക്ഷകരെ നിരാശരാക്കുകയാണ്. ഇന്ത്യക്കെതിരൊയ പാക് ഭീകരത ഇതിവൃത്തമാക്കി ഇതിനകം നിരവധി സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.   more

ക്രിസ്തുവും ഇടയനും
സ്വകാര്യസ്വത്തിന് ആര്‍ത്തിയില്ലാത്ത ഒരു മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് വിടപറഞ്ഞു. മനുഷ്യത്വവും ജന നന്മയുമാണ് യഥാര്‍ഥ്വ വിശ്വാസമെന്ന് പഠിപ്പിച്ച കുറച്ച് പുരോഹിതമാര്‍ക്കിടയിലാണ് ഈ തിരുമേനിയുടെ സ്ഥാനം.  കോഴകള്‍ക്കും അധികാരത്തിനും വേണ്ടി  പാവങ്ങളായ വിശ്വാസികളെ പോലും വഞ്ചിക്കുന്ന പല 'വെളുത്ത ശവകല്ലറകള്‍'ക്കും ശത്രുവായിരുന്നു ഒസ്താത്തിയോസ്.        more..

പ്രണയമെൻ ഹൃദയത്തിലെരിയുന്ന
ചിതയിലേയ്‌ക്കൊരു പുഴയെന്നു
ഞാൻ മോഹിച്ചു പോയ്
ഹൃദയത്തിലെരിയുന്ന ചിതയിലൂടൊരു
കൊച്ചരുവിയായ്‌പോലുമേ ഒഴുകിയില്ല
വിറകൊണ്ട സ്വപ്‌നത്തിനെരുവിനാലിന്നെന്റെ
ഹൃദയം പുകഞ്ഞു എരിഞ്ഞുകത്തി
തകരുന്ന മോഹത്തിനുറയുന്ന .    
More...

കെ സുധാകരന്‍ കണ്ണൂരിന് മാത്രമല്ല കേരളത്തിനാകെ അപമാനകരാണ്. സ്വന്തം ധാര്‍ഷ്ട്യമാണ് ആര്‍ദശവും രാഷ്ട്രീയവുമെന്ന് മലയോളം ഉറച്ചുവിശ്വസിക്കുന്ന പിന്തിരിപ്പനാണ്. ഉറക്കെ സംസാരിക്കുന്നവന്‍ നേതാവാണെന്ന ചായക്കടകളിലെ ചിന്താധാരയിലാണ് ഈ ഗുണ്ടാനേതാവുള്ളത്. ജില്ലാ പൊലീസ് ചീഫല്ല മുഖ്യമന്ത്രിയായാലും മാഹിപ്പാലം പിന്നിട്ടാല്‍ തനിക്ക് മുന്നില്‍ ഒന്നുമല്ലെന്നാണ് ഇദ്ദേഹത്തിന്റെ ധാരണ. കോണ്‍ഗ്രസുകാര്‍ക്ക് അടുത്തകാലത്തായി ഈ ചതി കുറെയൊക്കെ മനസിലായി തുടങ്ങിയിട്ടുണ്ട്. രാമകൃഷ്ണന് കുറച്ച് മുമ്പേ മനസിലായി. ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും കെ സി ജോസഫുമെല്ലാം ചിലത് പറഞ്ഞിട്ടുണ്ട്. more..

വയനാടിന് സിനിമയുമായി ബന്ധം വളരെ കുറവാണ്. ബന്ധം എന്നു പറഞ്ഞു വയനാട്ടുകാര്‍ക്ക് ചൂണ്ടിക്കാണിക്കാനുള്ളത് നടന്‍ അബു സലീമിനെയാണ്. നടനെന്ന നിലക്ക് അദ്ദേഹം അന്യ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുമുണ്ട്. ഇങ്ങനെയുള്ള വയനാട്ടില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ഒരു നടനുണ്ടെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു ആശ്ചര്യമുണ്ടാകാം. ആശ്ചര്യപ്പെടേണ്ട വയനാട്ടിലുമുണ്ട് ഒരു സംസ്ഥാന അവാര്‍ഡ് ജേതാവ്. മികച്ച ബാല നടനുള്ള സം്‌സ്ഥാന അവാര്‍ഡ് നേടിയതാകട്ടെ സുല്‍ത്താന്‍ ബത്തേരിക്കടുത്തെ ചെതലയത്തെ താത്തൂര്‍ കോളനിയിലെ മണിയെന്ന ആദിവാസി ബാലന്‍. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മണിക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.  More
1999 ലെ ഒരു വെളു വെളുത്ത ഞായറാഴ്ച രാവിലെ ഈശി മാപ്ലയുടെ കശാപ്പുശാലയില്‍ നിന്ന് 'എച്ചിക്കണക്കു' പറഞ്ഞു വാങ്ങിച്ചു കൊണ്ടുവന്ന അരക്കിലോ പോത്തിറച്ചി ഞാനും രശ്മിയും കൂടി കണ്ണില്‍ കണ്ണില്‍നോക്കിയിരുന്ന് എല്ലും ചവ്വും വേര്‍തിരിച്ചു മുറിച്ചെടുക്കുകയായിരുന്നു. ആണും പെണ്ണും കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുന്നത്  എത്ര രസമുള്ള ഏര്‍പ്പാടാണെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയാമല്ലോ ! വെറുതെയിരിക്കുമ്പോള്‍   അവളുടെ കണ്ണില്‍ കുറെ നേരം നോക്കിയിരിക്കാന്‍ അമ്മ സമ്മതിക്കാത്തതിനാലാണ് സമ്പൂര്‍ണ സസ്യാഹാര പ്രിയ ആയിരുന്നിട്ടും പോത്തിറച്ചിയുടെ മധ്യസ്ഥതയില്‍   ഞങ്ങള്‍ പ്രണയ സല്ലാപത്തിനിരുന്നത് !. more...

അയല്‍വാസിയായ സ്ത്രീയുടെ സ്വര്‍ണ്ണമാല കളഞ്ഞുപോവണേ, അവരുടെ മകന്‍ എന്‍ട്രന്‍സ് എക്‌സാമില്‍ ഫെയിലാവണേ, എന്നെപ്പറ്റി പരദൂഷണം പറഞ്ഞുനടക്കുന്ന വിമണ്‍സ് ക്ലബ് സെക്രട്ടറിയുടെ കാലില്‍ മുള്ളുകൊള്ളണേ.. തുടങ്ങി നിരവധി ആവിശ്യങ്ങള്‍ ഉന്നയിച്ച് ശ്രീകോവിലിനുമുന്നില്‍ ഹൃദയംപ്പൊട്ടി പ്രാര്‍ത്ഥിച്ചാലൊന്നും ദൈവം കനിയുകയില്ല. വഴിപാടുനേരണം നേര്‍ന്നാല്‍ മാത്രം പോരാ കഴിപ്പിക്കണം നേര്‍ന്ന വഴിപാട് കഴിപ്പിച്ചില്ലെങ്കിലുള്ള ദോഷം ഈശ്വരാ...?!  ചെറിയവഴിപാടിന്റെ കാലമൊക്കെ കഴിഞ്ഞു. ഇതേതാ യുഗം?.  more..

"രൂര്‍ എന്ന  ലോകത്തിലെ" ഏറ്റവും മനോഹരമായ  ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്‌.എന്‍റെ ജന്മ നാടിനെ പറ്റി  അങ്ങനെ  അവകാശപ്പെടുന്നതിനു ടാക്സ്‌ ഒന്നും കൊടുക്കണ്ടല്ലോ അല്ലേ ? ഹി ഹി ..അവിടെ ജീവിച്ചിരിക്കുന്ന കുറെ രസികന്‍ കഥാ പാത്രങ്ങളുണ്ട്‌.. അതിലൊരാളാണ്  പൊറിഞ്ചു  എന്ന് വിളിപ്പേരുള്ളഫ്രാന്‍സിസ്  ചേട്ടന്‍.. സംസാരിക്കുമ്പോള്‍ മാത്രം    അല്‍ല്‍ല്‍....പ്പം കൊയ  കൊയാന്നു  കൊഞ്ഞപ്പുള്ള പൊറിഞ്ചുവേട്ടന്  ഏതാണ്ട് ആറ്  ആറരഅടി പൊക്കമുണ്ട്.. കരി ഓയിലില്‍ കുളിപ്പിച്ചെടുത്തത് പോലെ  മെഴു മെഴാന്നുള്ള നിറം .. more..

മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു. മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികള്‍ എന്നു് വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ചു് കേരളീയര്‍ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ മലയാള ഭാഷ സംസാരിക്കുന്നുണ്ടു്. എഴുതാൻ ഉപയോഗിക്കുന്ന ഭാഷ വരമൊഴി എന്നും, സംഭാഷണത്തിന് ഉപയോഗിക്കുന്ന  more..
Mumbai bleeds again; the series of blasts that took place in three different places in Mumbai have taken over 20 lives along with fueling tension between the neighboring countries- India and Pakistan. Why this has been a recurring phenomenon over the years. After every attack, tension rises and subsides only to wait for bloodshed. Now, Indian Mujahedeen, a terrorist group working within India with aids from Pakistan have been blamed for the attack- thanks to the analysis of Indian intelligence (sources).        More

എല്ലാവര്‍ക്കും തിരക്കാണ്. വൈകിയെത്തും മുന്‍പേ ഫോണില്‍ വിളിച്ചറിയിച്ച് ജോലിക്കെത്തുമ്പോള്‍ അതാ മുന്നിലൊരു കറുത്ത പെട്ടി. അതില്‍  വിരലൊന്നമര്‍ത്തിയില്ലെങ്കില്‍ ചിലപ്പോള്‍ അന്നത്തെ ദിവസം തന്നെ തീരും. ലോസ് ഓഫ് പേ. ശമ്പളമില്ലാതെ എങ്ങനെ ജോലി ചെയ്യും?   ഈ പെട്ടിയില്‍ വിരലൊന്നമര്‍ത്തി പുറത്തിറങ്ങിയാല്‍ പിന്നെ അവനവന്റെ സൗകര്യത്തിന് തിരിച്ചിറങ്ങാന്‍ നേരം  more..

To be frank, there was no need for the Govt of India to play another diplomatic game with cricket, having a lot of failed diplomatic talks to credit. I am not an extremist or a racist or a blind follower of extreme nationalism. But how can we forget the Kargil war and Mumbai 26/11.When Pakistan general Pervez Musharraf  visited India last time, we witnessed massive blood shed in the kargil war that followed. That is so and that will be the case when these two nations decide to have some kind of alliance with each other.If someone believes in god for a living it can be justified in some terms, but when he is ready to die for God, the whole purpose of the idol- God- simply spoils the broth. Let it be Sangh Parivar or al-Qaeda or any other groups formed in the name of god.In the global front, we witnesses tension between Israel and Palestine. .  more..

പണ്ടങ്ങോ പരശുരാമന്‍ കലിയിളകി മഴുയെറിഞ്ഞെന്ന് പറയുന്ന സ്ഥലം. പണത്തിനും മദ്യത്തിനും പീഡനത്തിനുമായി ജീവിക്കുന്ന മലയാളികളുടെ നാട്, എന്റെ കേരള നാട്.     ഇവിടെ നോക്കുകൂലി വേണ്ടാത്ത രണ്ടേ രണ്ട് കാര്യങ്ങളേ ഉള്ളൂ.ഒളിഞ്ഞുനോട്ടവും തുറിച്ച് നോട്ടവും (സ്ത്രീകളെ). മലയാളി മങ്കയെ വാഴ്ത്തിയ മഹാകവികള്‍ ഇവിടെ ഇന്നില്ല. മകളെ സെക്സ് റാക്കറ്റിന് വില്‍ക്കുന്ന മാതാപിതാക്കളും ഒളിച്ചോടുന്ന ഭാര്യമാരും നിറയുന്ന കേരള സംസ്ക്കാരം. പിഞ്ഞുകുട്ടികളെ പീഡിപ്പിക്കുന്ന താരമാണ് വാര്‍ത്തകളിലെ ഹീറോ. അവരെ  വാഴ്ത്തിയെഴുതാത്ത മാധ്യമങ്ങളില്ല. എങ്ങനെ ചെയ്തു. എങ്ങനെ പിടിക്കപ്പെട്ടു  എന്നെല്ലാം. ഭാവില്‍ പഴുതുകള്‍ അടച്ച് "സാദാചാരം" കാത്തുസൂക്ഷിക്കാന്‍ അവര്‍ (മാധ്യമങ്ങള്‍)   more...

ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകളാണ് ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവ. പരമാധികാരത്തിന്റെ ഓജസ്സും തേജസ്സും ഭരണഘടനാനുസൃതമായ ഈ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാണ്. പൗരസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഇന്ത്യയുടെ ജുഡീഷ്യറി വളരെ വിലപ്പെട്ട സംഭാവനയാണ് ഇന്ത്യന്‍ ജനതയ്ക്കും ജനാധിപത്യ വ്യവസ്ഥിതിക്കും നല്‍കിയിട്ടുള്ളത്. എന്നാല്‍ ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും നിരന്തരമായി വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും കോടതിയലക്ഷ്യം ഭയന്ന് ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ക്രിയാത്മക  . more..
രോഗി ഇച്ഛിച്ചതും പാര്‍ട്ടി കല്‍പ്പിച്ചതും പാല് - ഇതാണ് വി.എസ്സിന്റെ സ്ഥാനാര്‍ഥിത്വം. കമ്മ്യുണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങിലായി മുള്‍ മുന്നയിലായിരുന്നു. ആര് മത്സരിക്കണം ആര് മത്സരിരുത്. പാര്‍ട്ടിയെ സംബന്ധിച്ച് പടലപ്പിണക്കങ്ങളും പ്രശ്‌നം വഷളാക്കി. അഞ്ച് വര്‍ഷം ജനഹിതം കൊണ്ട് മാത്രം മുഖ്യമന്ത്രിയായ വി.എസ്സിന് ടിക്കറ്റ് നല്‍കിയില്ല. പ്രശ്‌നം കലുഷിതം. മാധ്യമങ്ങള്‍ പ്രശന്ങ്ങളേറ്റെടുത്തു. വി.എസ്സിനു വേണ്ടിയാണെങ്കില്‍ പോട്ടെ പക്ഷെ എന്തിനൊക്കെയോ? പാര്‍ട്ടിയിലെ വി.എസ് വിരുദ്ധര്‍ ആണയിട്ടു. more..

  An absolute delight to eyes. After all these years of coexistence, I would like to describe Kochi with these few words. But, that was not my first impression about her. I found myself thrown into hell, when I came to know her years before.It is quiet hard to explain, just take a ride along any one of her street and you will get learn what I am taking about. You would certainly say, Oh!, Man, "This is Hell". more..

They thought, a dam across 'Kundi puzha' would mitigate the thirst of electric-starving state of Kerala. While reviving a project that was once scrapped, amid intense protests, the promoters of Silent valley project were actually demanding greater public to make a choice. And their were only two choices, ‘electric-power’ or ‘endangered-lion tailed Macaque.’ Thus lighting up the “Man vs. Monkey” debate, board started lobbying the benefits of 240 MW to Kerala in the power corridors.  more..

വയനാടന്‍ ചുരത്തിലൂടെ ഒരു യാത്ര : ഇന്നും പച്ചപുതച്ചു നില്‍ക്കാന്‍ ഭാഗ്യം സിദ്ധിച്ച കേരളത്തിലെ അപൂര്‍വ്വം ഭൂപ്രദേശങ്ങളില്‍ ഒന്ന്.  വയനാടന്‍ യാത്രയ്ക്കു തയ്യാറെടുക്കുമ്പോള്‍ മനസില്‍ ആദ്യം തോന്നിയത് ഇതായിരുന്നു. കഥകള്‍ ഏറെക്കേട്ടിട്ടുണ്ട് വയനാടന്‍ കാടുകളെക്കുറിച്ചും മലനിരകളെക്കുറിച്ചും. പഴശ്ശിയുടെ പോരാട്ടങ്ങള്‍ക്ക് മറപിടിച്ച കാടിന്റെ വന്യമായ സൗന്ദര്യം , നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ കഥ പറയുന്ന ഇടയ്ക്കല്‍ ഗുഹ,  more..

 
Member Login
User Name(Email):
 
Password:
 
     
User Blogs
Blogs
Threads List
   Recent Posted Threads
   Most Replied Threads
   Most Viewd Threads